യുക്രെയ്ൻ വിമാനം ടെഹ്റാനിൽ തകർന്നു; സാങ്കേതിക തകരാറെന്ന് ഇറാൻ

Home > Malayalam Movies > Malayalam Cinema News

By |

ടെഹ്റാൻ∙ യുക്രെയ്ന്റെ ബോയിങ് 737-800 വിമാനം ഇറാനിൽ ടേക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ഉൾപ്പെടെ 170 പേരും അപകടത്തിൽ മരിച്ചതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. അതേസമയം, വിമാനത്തിൽ യാത്രക്കാരും വിമാനജീവനക്കാരും ഉൾപ്പെടെ 180 പേരുണ്ടായാണ് ചില ഇറാൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

Advertising
Advertising

ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തിൽ നിന്നു യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്കു പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകർന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാൻ ഇടയാക്കിയതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുക്രെയ്ൻ ഇന്റർനാഷനൽ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളിൽ വിമാനം തകർന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നത്. തകർന്ന വിമാനത്തിന് നാലു വർഷം മാത്രമാണ് പഴക്കം.

 

 

 

 

 

 

 

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Testing

Ukraine Plane Crashed

People looking for online information on Testing will find this news story useful.