ബാലു വര്‍ഗീസിസും എലീനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു - വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

യുവ നടന്‍ ബാലു വര്‍ഗീസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലും നടിയുമായ എലീന കാതറിനാണ് വധു. കൊച്ചിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സംബന്ധിച്ച സ്വകാര്യ ചടങ്ങിലാണ് വിവാഹ നിശ്ചയം നടന്നത്.

Advertising
Advertising

ഏറെ നാളായി പ്രണയത്തിലായിരുന്നു ബാലു വര്‍ഗീസും എലീനയും. എലീനയുടെ പിറന്നാള്‍ ദിവസമാണ് ബാലു വിവാഹാഭ്യര്‍ഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

നടനും സംവിധായകനുമായ ലാലിന്റെ സഹോദരീ പുത്രനാണ് ബാലു വര്‍ഗീസ്. 2005-ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ചാന്ത്‌പൊട്ടിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മുപ്പതിലധികം ചിത്രങ്ങള്‍ ചെയ്തു. ഹണി ബീ, ബൈസിക്കിള്‍ തീവ്‌സ്, കിങ് ലയര്‍, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയനായത്. ഹാപ്പി സര്‍ദാര്‍ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.

നടിയും മോഡലുമായ എലീന നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്ത്രില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Dev3tag

Dev3 Malayalam 2 M Font Jan 28 BT

People looking for online information on Dev3tag will find this news story useful.