പൂളിലേക്ക് മറിഞ്ഞ് ചാടി ദുല്‍ഖര്‍; കണ്ണും കണ്ണും കൊള്ളയടിത്താല്‍ ലൊക്കേഷന്‍ വീഡിയോ

Home > Malayalam Movies > Malayalam Cinema News

By |

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിലെ സിരിക്കലാം പറക്കലാം എന്ന പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഒരു സ്വിമ്മിംഗ് പൂളില്‍ നിന്ന് ചിത്രീകരിച്ച പാട്ടില്‍ ദുല്‍ഖര്‍ ഫുള്‍ എനര്‍ജിയില്‍ തകര്‍ത്താടുകയാണ്. à´ˆ പാട്ടിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സ്.

Advertising
Advertising

ചിത്രം ഒരു ത്രില്ലിംഗ് ലൗ സ്റ്റോറി ആയിരിക്കുമെന്നാണ് ലൊക്കേഷനിലെത്തിയ ബിഹൈന്‍ഡ്‌വുഡ്‌സ് പ്രതിനിധിയോട് ദുല്‍ഖര്‍ പറഞ്ഞത്. ഫാസ്റ്റ് പേസിലാണെങ്കിലും റിയല്‍ അപ്രോച്ചിലുള്ള ചിത്രം കൂടിയാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. പാട്ട് ചിത്രീകരിച്ച രണ്ട് ലൊക്കേഷനുകളില്‍ ഒന്നാണ് à´ˆ സ്വിമ്മിംഗ് പൂള്‍.

ചിത്രത്തിന്റെ സ്‌റ്റോറി തയ്യാറയ ഉടന്‍ തന്നെ സമീപിച്ച വ്യക്തി ദുല്‍ഖര്‍ ആണെന്നും ദുല്‍ഖറാണ് ചിത്രത്തില്‍ ആദ്യം സൈന്‍ ചെയ്ത വ്യക്തിയെന്നും സംവിധായകന്‍ ദേസിംഗ് പെരിയസ്വാമി വ്യക്തമാക്കി.

ഫെബ്രുവരി 28-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സിദ്ധാര്‍ഥ് എന്ന ഐ.à´Ÿà´¿ ജീവനക്കാരനെയാണ് ദുല്‍ഖര്‍ à´ˆ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗൗതം മേനോന്‍ ചിത്രത്തില്‍ വില്ലനായെത്തുമെന്ന് ട്രൈലറില്‍ സൂചനയുണ്ട്. ദുല്‍ഖറിന്റെ 25-ാമത്തെ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Dev3 M-MalF 2 Feb24 BTT

People looking for online information on Dev3 Sep Personality, Dev3tag will find this news story useful.